മുത്തൂറ്റ് സമരം: ജോലിക്ക് എത്തുന്ന ജീവനക്കാരെ സമരാനുകൂലികള്‍ ആക്രമിക്കുന്നില്ലെന്ന് പോലിസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ജിവനക്കാര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ ജോലിക്കു കയറിയ ജീവനക്കാരെ സമരാനുകൂലികള്‍ ആക്രമിച്ചുവെന്ന പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.സമരത്തിനെതിരെ മാനേജ്‌മെന്റ് കോടതിയെ സമീപിക്കാതെ ജിവനക്കാര്‍ എന്തിന് പോലിസ് സംരക്ഷണം തേടി ഹരജി നല്‍കിയെന്നു കോടതി ചോദിച്ചു.കോടതി ഇടപ്പെട്ട് നിരീക്ഷകനെ ഏര്‍പ്പെടുത്തി ഒത്തുതീര്‍പ് ഉണ്ടാക്കിയിട്ടും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചുവെന്ന് സിഐടിയുവിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി രണ്ട് തവണ ക്ഷണിച്ചിട്ടും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഹാജരായില്ലന്ന് ലേബര്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചു

Update: 2020-01-06 15:19 GMT

കൊച്ചി: മുത്തുറ്റ് ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യാന്‍ തയ്യാറായി ഹെഡ് ഓഫിസില്‍ എത്തുന്ന ജീവനക്കാരെ സമരാനുകൂലികള്‍ ശാരിരികമായി അക്രമിക്കുന്നില്ലന്ന് പോലിസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ജിവനക്കാര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ ജോലിക്കു കയറിയ ജീവനക്കാരെ സമരാനുകൂലികള്‍ ആക്രമിച്ചുവെന്ന പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.സമരത്തിനെതിരെ മാനേജ്‌മെന്റ് കോടതിയെ സമീപിക്കാതെ ജിവനക്കാര്‍ എന്തിന് പോലിസ് സംരക്ഷണം തേടി ഹരജി നല്‍കിയെന്നു കോടതി ചോദിച്ചു.

കോടതി ഇടപ്പെട്ട് നിരീക്ഷകനെ ഏര്‍പ്പെടുത്തി ഒത്തുതീര്‍പ് ഉണ്ടാക്കിയിട്ടും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചുവെന്ന് സിഐടിയുവിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി രണ്ട് തവണ ക്ഷണിച്ചിട്ടും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഹാജരായില്ലന്ന് ലേബര്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചു.അതേ സമയം മുത്തുറ്റ് സെക്യൂരിറ്റിസ് ലിമിറ്റഡ് കമ്പനിയുടെ കൊച്ചിയിലെ കടവന്ത്രയിലുള്ള ഹെഡ് ഓഫിസിന് പോലിസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ രാഗേഷും മറ്റ് രണ്ട് ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഹെഡ് ഓഫിസിനു 50 മീറ്റര്‍ പരിധിയില്‍ സമരം പാടില്ലന്നും കോടതി നിര്‍ദേശമുണ്ട് 

Tags:    

Similar News