സംഗീത ലോകത്തെ അതുല്യ പ്രതിഭയായിരുന്നു അര്‍ജുന്‍ മാസ്റ്റര്‍: എസ്ഡിപിഐ

നാടക സംഗീത മേഖലയില്‍ നിന്ന് സിനിമ സംഗീത മേഖലയിലേക്ക് വളര്‍ന്ന്, അതി പ്രഗല്‍ഭരായ സംഗീത സംവിധായകന്‍മാരായ ജി ദേവരാജന്‍ മാസ്റ്റര്‍, വി ദക്ഷിണമൂര്‍ത്തി, എം എസ് ബാബുരാജ് എന്നിവരോടൊപ്പം താലപ്പൊക്കമുള്ള പ്രതിഭയായിരുന്നു അര്‍ജുനന്‍ മാഷെന്ന് വി എം ഫൈസല്‍ പറഞ്ഞു.

Update: 2020-04-06 11:50 GMT

കൊച്ചി : മലയാള സംഗീത ലോകത്ത് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ സംഭാവന ചെയ്ത എം കെ അര്‍ജുനന്‍ മാസ്റ്റരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ അനുശോചനം രേഖപ്പെടുത്തി.നാടക സംഗീത മേഖലയില്‍ നിന്ന് സിനിമ സംഗീത മേഖലയിലേക്ക് വളര്‍ന്ന്, അതി പ്രഗല്‍ഭരായ സംഗീത സംവിധായകന്‍മാരായ ജി ദേവരാജന്‍ മാസ്റ്റര്‍, വി ദക്ഷിണമൂര്‍ത്തി, എം എസ് ബാബുരാജ് എന്നിവരോടൊപ്പം താലപ്പൊക്കമുള്ള പ്രതിഭയായിരുന്നു അര്‍ജുനന്‍ മാഷെന്ന് വി എം ഫൈസല്‍ പറഞ്ഞു. ഗാനങ്ങളിലെ ഗ്രാമീണത അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അഞ്ചു പതിറ്റാണ്ടോളം നീണ്ട സംഭാവന മലയാള സംഗീത ലോകത്തിന് നല്‍കിയ അദ്ദേഹത്തിന്റെ വിയോഗത്തില്‍, കുടുംബത്തോടൊപ്പം എസ് ഡി പി ഐയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു. 

Tags:    

Similar News