പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച സംഭവം ; അഭിഭാഷകര്‍ക്കെതിരെയള്ള നടപടി ഹൈക്കോടതി അവസാനിപ്പിച്ചു

ജാമ്യപേക്ഷയില്‍ പ്രതിക്ക് സോപാധിക ജാമ്യം കിട്ടുന്ന തരത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനും പ്രതിയുടെ അഭിഭാഷകനും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന പ്രഥമ നിരിക്ഷണത്തിലാണ് കോടതി നേരത്തെ ഇരുവര്‍ക്കുമെതിരെ നടപടികള്‍ക്കൊരുങ്ങിയത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലമായതിനാലുള്ള ചില ആശയ വിനിമയത്തിലെ കുഴപ്പങ്ങളാണ് തെറ്റിദ്ധാരണക്കിടയായതെന്ന് വിലയിരുത്തിയാണ് കോടതി കേസ് തീര്‍പ്പാക്കിയത്

Update: 2020-06-04 15:59 GMT

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെയും പ്രതിയുടെ അഭിഭാഷകനെതിരെയുമുള്ള നടപടികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യപേക്ഷയില്‍ പ്രതിക്ക് സോപാധിക ജാമ്യം കിട്ടുന്ന തരത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനും പ്രതിയുടെ അഭിഭാഷകനും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന പ്രഥമ നിരിക്ഷണത്തിലാണ് കോടതി നേരത്തെ ഇരുവര്‍ക്കുമെതിരെ നടപടികള്‍ക്കൊരുങ്ങിയത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലമായതിനാലുള്ള ചില ആശയ വിനിമയത്തിലെ കുഴപ്പങ്ങളാണ് തെറ്റിദ്ധാരണക്കിടയായതെന്ന് വിലയിരുത്തിയാണ് കോടതി കേസ് തീര്‍പ്പാക്കിയത്.

സര്‍ക്കാര്‍ അഭിഭാഷകന് അഡ്വക്കറ്റ് ജനറല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിന്റെ വീഡിയോ പരിശോധിച്ചതായും കോടതി വ്യക്തമാക്കി.എറണാകുളം കുമ്പളം സ്വദേശി സ്ഥര്‍ഷായാണ് ഹൈക്കോടതി മുന്‍പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ഈ കേസില്‍ പ്രതിക്കെതിരെ കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതി മുന്‍പാകെ ബോധിപിച്ചിരുന്നു.എന്നാല്‍ കേരളം മുഴുവന്‍ നിലനിന്നിരുന്ന പരിപൂര്‍ണ്ണ ലോക് ഡൗണ്‍ ഘട്ടത്തില്‍ പോലീസില്‍ നിന്നും യഥാര്‍ഥ വസ്തുതകള്‍ ലഭിച്ചില്ലെന്നും അത് കൊണ്ടാണ് താന്‍ തെറ്റായി കോടതിയെ വിവരം ധരിപ്പിച്ചതെന്നും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.

കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചകവര്‍ത്തി ഹാജരായി സര്‍ക്കാര്‍ അഭിഭാഷകന്‍ മനപ്പൂര്‍വ്വം കോടതിയെ തെറ്റിദ്ധരിപ്പിച്ചതല്ലയെന്നും ലോക് ഡൗണ്‍ ശക്തരായ ഘട്ടത്തില്‍ വിവരം പോലീസില്‍ നിന്നും കിട്ടാന്‍ പ്രയാസം ഉണ്ടായത് കൊണ്ടായിരുന്നുവെന്നും തെറ്റ് ബോധ്യപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ മെയ് 27 ന് തന്നെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ആവസശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും കോടതിയെ ബോധ്യപ്പെടുത്തി.ഇത് സ്വീകരിച്ച കോടതി സര്‍ക്കര്‍ അഭിഭാഷകന്‍ ഹാജരായ വീഡിയോ കോണ്‍ഫ്രന്‍സില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ വാദങ്ങള്‍ നിരിക്ഷിച്ച ശേഷമാണ് നടപടികള്‍ അവസാനിപ്പിച്ച് തീര്‍പ്പാക്കിയത്. വസ്തുതകള്‍ മനപൂര്‍വ്വം മറച്ച് വെച്ചതല്ല എന്ന പ്രതിയുടെ അഭിഭാഷകന്റെയും അപേക്ഷ കോടതി പരിഗണിച്ചു.ഇരുവരുടെയും നിരപരാധിത്വം ബോധ്യപ്പെട്ട കോടതി നടപടികള്‍ അവസാനിപിക്കുകയായിരുന്നു. 

Tags:    

Similar News