മകള്‍ വൈഗയെ കൊലപ്പെടുത്തിയ പിതാവ് സനുമോഹനെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുംബൈ പോലിസ് അറസ്റ്റു ചെയ്തു
കാക്കനാട് ജില്ലാ ജയിലിന്റെ സമീപത്തുള്ള ക്വാറന്റൈന് കേന്ദ്രത്തിലെത്തിയാണ് പോലിസ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.2017 ല്‍ മുന്നു കോടി തട്ടിയതുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സനുമോഹനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു വെങ്കിലും സനുമോഹന് ഒളിവില്‍ പോയിരുന്നതിനാല്‍ അറസറ്റു ചെയ്തിരുന്നില്ല
കൊച്ചി: 13 വയസുളള മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പിതാവ് സനുമോഹനെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുംബൈ പോലിസ് അറസ്റ്റു ചെയ്തു.കാക്കനാട് ജില്ലാ ജയിലിന്റെ സമീപത്തുള്ള ക്വാറന്റൈന് കേന്ദ്രത്തിലെത്തിയാണ് പോലിസ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.2017 ല്‍ മുന്നു കോടി തട്ടിയതുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സനുമോഹനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു വെങ്കിലും സനുമോഹന് ഒളിവില്‍ പോയിരുന്നതിനാല്‍ അറസറ്റു ചെയ്തിരുന്നില്ല.
അടുത്തിടെ മകള്‍ വൈഗയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ഇയാള്‍ക്കായി കൊച്ചി പോലിസ് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലെ തട്ടിപ്പു വിവരവും പുറത്തുവരുന്നത്.തുടര്‍ന്ന് കൊച്ചി സിറ്റി പോലിസിന്റെ നേതൃത്വത്തില്‍ മുംബൈയിലും അന്വേഷണം നടത്തിയ സമയത്താണ് അവിടെ ഇയാള്‍ക്കെതിരെ കേസുള്ള വിവരം വ്യക്തമായത്.സനുമോഹന് അറസ്റ്റിലായതോടെ ഇയാളെ കസ്റ്റഡിയില്‍ കിട്ടാന്‍ മുംബൈ പോലിസ് കോടതിയുടെ അറസ്റ്റു വാറന്റുമായി കൊച്ചിയില്‍ എത്തിയിരുന്നുവെങ്കിലും രേഖകളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.മുംബൈ പോലിസ് സംഘം തൃക്കാക്കര പോലിസിന്റെ സഹായത്തോടെ ഇന്നലെ സനുമോഹന്റെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ പരിശോധന നടത്തി ഏതാനും രേഖകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.