മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: രണ്ടു പേര്‍ പിടിയില്‍

ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ ഷിഹാബ് (40), ശ്രീമൂലനഗരം മാങ്ങാട്ടില്‍ വീട്ടില്‍ അബ്ദുള്‍ മനാഫ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു പ്രാവശ്യമായാണ് ഇവര്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതെന്ന് പോലിസ് പറഞ്ഞു

Update: 2021-09-16 13:00 GMT

കൊച്ചി: മുക്കുപണ്ടം പണയം വച്ച് ശ്രീമൂലനഗരത്തെ സ്വകാര്യ ഗോള്‍ഡ് ലോണ്‍ സ്ഥാപനത്തില്‍ നിന്ന് മൂന്നേകാല്‍ ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ ഷിഹാബ് (40), ശ്രീമൂലനഗരം മാങ്ങാട്ടില്‍ വീട്ടില്‍ അബ്ദുള്‍ മനാഫ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു പ്രാവശ്യമായാണ് ഇവര്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതെന്ന് പോലിസ് പറഞ്ഞു.

കാലടി എസ്എച്ച്ഒ ബി സന്തോഷ്, എസ്‌ഐമാരായ സ്‌റ്റെപ്‌റ്റോ ജോണ്‍, സി ടി ഷൈജു, എഎസ്‌ഐ അബ്ദുള്‍ സത്താര്‍, എസ്‌സിപിഒ മാരായ അനില്‍കുമാര്‍, നൗഫല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളത്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും, ഇവര്‍ മറ്റ് സ്ഥാപനങ്ങളില്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു

Tags: