തിരുവോണ നാളില്‍ കെപിസിസി പ്രസിഡന്റ് ഉപവസിക്കുന്നു

കെപിസിസി ആസ്ഥാനത്ത് രാവിലെ 9 മുതലാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും.

Update: 2020-08-31 02:44 GMT

തിരുവനന്തപുരം: തിരുവോണനാളായ ഇന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവസിക്കും. പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഉപവാസം.

കെപിസിസി ആസ്ഥാനത്ത് രാവിലെ 9 മുതലാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും. പിഎസ്‌സി ഓഫിസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് പട്ടിണി സമരം നടത്തും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പില്‍, വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

Tags:    

Similar News