മുല്ലപ്പെരിയാര്‍ ഡാം:ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.95 അടിയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. മുല്ലപ്പെരിയാറിന്റെ സംഭരണ ശേഷി കുറവും വൃഷ്ടി പ്രദേശത്തിന്റെ വിസ്തൃതി കൂടുതലുമാണ് ഭീഷണിയെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്തെ പ്രധാന ഡാമുകളില്‍ സംഭരണ ശേഷിയുടെ 65 ശതമാനത്തില്‍ താഴെ മാത്രമേ വെള്ളമുള്ളുവെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

Update: 2020-08-17 14:50 GMT

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.95 അടിയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. മുല്ലപ്പെരിയാറിന്റെ സംഭരണ ശേഷി കുറവും വൃഷ്ടി പ്രദേശത്തിന്റെ വിസ്തൃതി കൂടുതലുമാണ് ഭീഷണിയെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ പ്രധാന ഡാമുകളില്‍ സംഭരണ ശേഷിയുടെ 65 ശതമാനത്തില്‍ താഴെ മാത്രമേ വെള്ളമുള്ളുവെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകളില്‍ സംഭരണ ശേഷിയുടെ 65 ശതമാനം മാത്രമെ വെള്ളമുള്ളു. ജലസേചന വകുപ്പിന്റെ ഡാമുകളില്‍ 61.8 ശതമാനം മാത്രമേ വെള്ളമുള്ളുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി വകുപ്പിന്റെ ഡാമുകളില്‍ 63.5 ശതമാനം മാത്രം വെള്ളമേയുള്ളുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. വരും ദിവസങ്ങളില്‍ അതി ശക്തമായ മഴയുണ്ടായാലേ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. 

Tags: