പോലിസിലേക്ക് സ്പെക്ട്രം അനലൈസര്‍ വാങ്ങിയതും ടെന്‍ഡറില്ലാതെ

ഡിജിപി 2017ല്‍ നടത്തിയ ക്രമവിരുദ്ധ ഇടപാടാണ് സര്‍ക്കാര്‍ സാധൂകരിച്ച് നൽകിയത്. അനുമതി ഇല്ലാതെ ഡിജിപി ബാംഗ്ലൂരില്‍ നിന്ന് സ്പെക്ട്രം അനലൈസര്‍ വാങ്ങിയത്. സ്പെക്ട്രം അനലൈസര്‍ വാങ്ങിയതിലും സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിച്ചില്ല.

Update: 2020-02-18 07:45 GMT

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരായി ഉയരുന്ന ചട്ടലംഘനങ്ങൾ സര്‍ക്കാരിന്റെ അറിവോടെയെന്നതിന് കൂടുതല്‍ തെളിവുകള്‍. പോലിസിലേക്ക് സ്പെക്ട്രം അനലൈസര്‍ വാങ്ങിയതും ടെന്‍ഡറില്ലാതെയാണെന്ന വിവരങ്ങൾ പുറത്തു വന്നു. 27 ലക്ഷം രൂപയുടെ കരാര്‍ ഡിജിപി സ്വന്തം നിലയില്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കി. 

ഡിജിപി 2017ല്‍ നടത്തിയ ക്രമവിരുദ്ധ ഇടപാടാണ് സര്‍ക്കാര്‍ സാധൂകരിച്ച് നൽകിയത്. അനുമതി ഇല്ലാതെ ഡിജിപി ബാംഗ്ലൂരില്‍ നിന്ന് സ്പെക്ട്രം അനലൈസര്‍ വാങ്ങിയത്. സ്പെക്ട്രം അനലൈസര്‍ വാങ്ങിയതിലും സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിച്ചില്ല. എന്നിട്ടും ആഭ്യന്തകവകുപ്പ് അനുമതി നല്‍കി.

ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിന് ടെന്‍റര്‍ വിളിച്ച് മാത്രമേ വാഹനങ്ങള്‍ വാങ്ങാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ഡിജിപി പാലിച്ചില്ല. ഒരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് ഡിജിപി വാഹനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചത്. ഈ കരാറിനും ആഭ്യന്തര വകുപ്പ് നിയമസാധുത നല്‍കുകയും ചെയ്തു. ഡിജിപിയുടെ ക്രമവിരുദ്ധ ഇടപാടിന് ആഭ്യന്തര സെക്രട്ടറി കൂട്ടുനിന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Tags:    

Similar News