വെള്ളപ്പൊക്കം; ഇന്ന് 11 തീവണ്ടികള്‍ റദ്ദാക്കി

നിരവധി തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കുകയും,ഏതാനും തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്

Update: 2019-08-12 03:29 GMT

കൊച്ചി: കനത്തമഴയും വെള്ളപ്പൊക്കവും മൂലം ഇന്ന് 11 തീവണ്ടികള്‍ റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.16337ാം നമ്പര്‍ ഓഖ-എറണാകുളം എക്‌സപ്രസ്, 12521ാം നമ്പര്‍ ബറൂണി-എറണാകുളം രപ്തിസാഗര്‍ എക്‌സപ്രസ്, 22645ാം നമ്പര്‍ ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യനഗരി എക്‌സ്പ്രസ്,07116ാം നമ്പര്‍ കൊച്ചുവേളി-ഹൈദ്രാബാദ് പ്രത്യേക തീവണ്ടി,13351ാം നമ്പര്‍ ധന്‍ബാദ്-ആലപ്പുഴ എക്‌സപ്രസ്, 56603ാം നമ്പര്‍ തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍,56664ാം നമ്പര്‍ കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍,56663ാം നമ്പര്‍ തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍, 16308ാം നമ്പര്‍ കണ്ണൂര്‍-ആലപ്പുഴ എക്‌സപ്രസ്,16649ാം മംഗ്‌ളുരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, 16305ാം നമ്പര്‍ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സപ്രസ്എന്നീ തീവണ്ടികളാണ് റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഇതു കൂടാതെ 12081ാം നമ്പര്‍ കണ്ണൂര്‍-തിരുവനന്തപരും ജനശതാബ്ദി എക്‌സപ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനുമിടയിലും 16605ാം നമ്പര്‍ മംഗ്‌ളുരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ് പ്രസ് കോഴിക്കോടിനും നാഗര്‍കോവിലിനുമിടയിലും 16606ാം നമ്പര്‍ നാഗര്‍കോവില്‍-മംഗ് ളുരു ഏറനാട് എക്‌സ്പ്രസ്,16650ാം നമ്പര്‍ നാഗര്‍കോവില്‍-മംഗ്‌ളരു പരശുറാം എക്‌സപ്രസ് എന്നിവ ഷൊര്‍ണൂരിനും മംഗ്‌ളുരു ജംഗ്ഷനും ഇടയിലും,12076ാം നമ്പര്‍ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സപ്രസ് ഷൊര്‍ണുരിനും കോഴിക്കോടിനുമിടയിലും 16346ാം നമ്പര്‍ തിരുവനന്തപരും-ലോകമാന്യതിലക് ടെര്‍മിനസ് നേത്രാവതി എക്‌സപ്രസ് തിരുവനന്തപുരത്തിനും മംഗ് ളുര ജംഗ്ഷനുമിടയിലും 16334ാം നമ്പര്‍ തിരുവനന്തപരും-വേരവല്‍ എക്‌സപ്രസ് തിരുവനന്തപുരത്തിനും മംഗ്‌ളുരു ജംഗ്ഷനുമിടയിലുംസര്‍വീസ് നടത്തില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഇതു കൂടാതെ 12217ാം നമ്പര്‍ കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക്ക് ക്രാന്തി എക്‌സപ്രസ്പാലക്കാട്,ഈറോഡ്,ജോലാര്‍പേട്ട,റെനുഗുണ്ട,വാഡി,സോളാപൂര്‍, പൂന,പനവേല്‍ എന്നിവടങ്ങളിലൂടെയും 12617ാം നമ്പര്‍ എറണാകുളം-ഹസറത് നിസാമുദീന്‍ മംഗള എക്‌സ് പ്രസ് പാലക്കാട്,ഈറോഡ്,ജോലാര്‍പേട്ട,റെനുഗുണ്ട,ഗുഡൂര്‍,വിജയവാഡ,നാഗ്പൂര്‍ എന്നിവടങ്ങളിലൂടെയും വഴി തിരിച്ചുവിട്ടതായും സതേണ്ട റെയില്‍വേ അറിയിച്ചു. 

Tags:    

Similar News