തനിക്കെതിരേ കേസെടുക്കാന്‍ ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്ന് എം കെ രാഘവന്‍

തനിക്കെതിരെ കേസ് എടുക്കാന്‍ ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്ന് എം കെ രാഘവന്‍ ആരോപിച്ചു. വിവാദങ്ങളെ മറികടന്ന് കോഴിക്കോട് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-04-24 11:35 GMT

കൊച്ചി: ഒളികാമറ വിവാദത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍. തനിക്കെതിരെ കേസ് എടുക്കാന്‍ ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്ന് എം കെ രാഘവന്‍ ആരോപിച്ചു. വിവാദങ്ങളെ മറികടന്ന് കോഴിക്കോട് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ നിരന്തരം ഫോണ്‍ വിളിച്ച് ഡിജിപി സമ്മര്‍ദ്ദം ചെലുത്തി. തിരഞ്ഞെടുപ്പിനിടെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ് എടുത്തത് ഡിജിപിയുടെ സമ്മര്‍ദ്ദം മൂലമായിരുന്നുവെന്നാണ് എം കെ രാഘവന്റെ ആരോപണം. ഡിജിപി സര്‍ക്കാറിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം ആസൂത്രണം ചെയ്തതാണ് ഒളികാമറ ഓപ്പറേഷന്‍ എന്നും രാഘവന്‍ ആരോപിച്ചു. വിഷയത്തില്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു.  

Tags:    

Similar News