പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിക്ക് പീഡനം: പോക്‌സോ കേസ് പ്രതി പിടിയില്‍

കുമ്മിള്‍ വില്ലേജില്‍ പഴയകുന്നുമ്മേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി കൊല്ലത്ത് സുഹൃത്തിന്റെ വീട്ടില്‍വച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

Update: 2020-07-17 11:57 GMT

കടയ്ക്കല്‍: പ്രായപൂര്‍ത്തിയാവാത്ത ദലിത് വിഭാഗക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ അടയമണ്‍ മുല്ലംകുഴി അബു (36) വിനെയാണ് കടയ്ക്കല്‍ പോലിസ് അറസ്റ്റുചെയ്തത്. കുമ്മിള്‍ വില്ലേജില്‍ പഴയകുന്നുമ്മേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി കൊല്ലത്ത് സുഹൃത്തിന്റെ വീട്ടില്‍വച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

പ്രതി വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. തിരുവനന്തപുരം ജില്ലയില്‍ ഒളിവില്‍ താമസിച്ചുവരവെ പുനലൂര്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം പുനലൂര്‍ ഡിവൈഎസ്പിയുടെ ഗ്രേവ് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വിനോദ്, ദീപക് എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍നിന്നും പിടികൂടുകയായിരുന്നു.  

Tags:    

Similar News