മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്‍കി 55 ലക്ഷം തട്ടി;സിപിഎം നേതാവടക്കം രണ്ട് പേര്‍ അറസ്റ്റില്‍
കുരീക്കാട് അഷ്ടപദിയില്‍ മനോജ്(35) ബാംഗ്ലൂരില്‍ താമസമാക്കിയ പ്രഫുല്‍ ഗംഗാധരന്‍(37) എന്നിവരാണ് അറസ്റ്റിലായത്. ചോറ്റാനിക്കരയില്‍ ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയെയാണ് ഇവര്‍ കബളിപ്പിച്ചത്.ഇവരുടെ മകള്‍ക്ക് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പ് പ്രതികള്‍ ഇവരുടെ പക്കല്‍ നിന്നും 55 ലക്ഷം രൂപ വാങ്ങി. എന്നാല്‍ അഡ്മിഷന്‍ ശരിയാക്കി നല്‍കാതെ പ്രതികള്‍ കബളിപ്പിച്ചു
കൊച്ചി: മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്‍കി ചോറ്റാനിക്കരയിലെ വീട്ടമ്മയില്‍ നിന്ന് 55 ലക്ഷം രൂപ തട്ടിയ കേസില്‍ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റില്‍. കുരീക്കാട് അഷ്ടപദിയില്‍ മനോജ്(35) ബാംഗ്ലൂരില്‍ താമസമാക്കിയ പ്രഫുല്‍ ഗംഗാധരന്‍(37) എന്നിവരാണ് അറസ്റ്റിലായത്. ചോറ്റാനിക്കരയില്‍ ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയെയാണ് ഇവര്‍ കബളിപ്പിച്ചത്.ഇവരുടെ മകള്‍ക്ക് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പ് പ്രതികള്‍ ഇവരുടെ പക്കല്‍ നിന്നും 55 ലക്ഷം രൂപ വാങ്ങി. എന്നാല്‍ അഡ്മിഷന്‍ ശരിയാക്കി നല്‍കാതെ പ്രതികള്‍ കബളിപ്പിച്ചു. ഇവര്‍ പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും കൂറച്ചു പണം മാത്രം നല്‍കി. ബാക്കി പണം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വീട്ടമ്മ ചോറ്റാനിക്കര പോലിസില്‍ പരാതി നല്‍കിയത്. പ്രദേശത്തെ അറിയപ്പെടുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ഇയാള്‍.പ്രഫുലന്‍ അഡ്മിഷന്‍ വാങ്ങി നല്‍കുമെന്ന് സുമയെ വിശ്വസിപ്പിച്ചാണ് മനോജ് ഇവരില്‍ നിന്ന് പണം വാങ്ങിയത്. കണയന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് 40 ലക്ഷം രൂപ വായ്പയെടുത്താണ് സുമ അഡ്മിഷനായി നല്‍കിയത്. മനോജാണ് വായ്പ തരപ്പെടുത്തികൊടുത്തത്. ഇവര്‍ സമാനമായ രീതിയില്‍ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലിസ് പറഞ്ഞു.