ഫഖ്റുദ്ധീന്‍ പന്താവൂരിന് പ്രോഗ്രസ്സീവ് ഫൗണ്ടേഷന് മാധ്യമ പുരസ്കാരം
2007 ല്‍ തേജസില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഫഖ്റുദ്ധീന്‍ 2015ല്‍ സംസ്ഥാന കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ പുരസ്കാരം ലഭിച്ചിരുന്നു.
പൊന്നാനി: ഫഖ്റുദ്ധീന്‍ പന്താവൂരിന് പ്രോഗ്രസ്സീവ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള മാധ്യമ പുരസ്കാരം. പൊന്നാനിയിലെ ഇടതുപക്ഷ സാംസ്കാരിക കൂട്ടായ്മ യാണ് പ്രോഗ്രസ്സീവ് ഫൗണ്ടേഷന്.
2007 ല്‍ തേജസില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഫഖ്റുദ്ധീന്‍ 2015ല്‍ സംസ്ഥാന കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ പുരസ്കാരം ലഭിച്ചിരുന്നു. പൊന്നാനി സ്കോളര്‍ കോളജ്, എരമംഗലം അല്‍ഫുര്‍ഖാന്‍ കോളജ് എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനാണ്.
ഫഖ്റുദ്ധീന്‍ പുറമെ മാതൃഭൂമി ലേഖകരായ സി പ്രദീപ്കുമാര്‍(ഹിസ്റ്റോറിക്കല്‍ റിപ്പോര്‍ട്ടര്‍), ഫാറൂഖ്(കൃഷി ഉന്നമന റിപ്പോര്‍ട്ടര്‍), മാധ്യമം ലേഖകന്‍ നൗഷാദ്(മികച്ച റിപ്പോര്‍ട്ടര്‍) കൗമുദി ലേഖകന്‍ നദീര്‍ (മികച്ച കോളമിസ്റ്ററ്റ്,കിംഗ് ടിവി പ്രതിനിധി ഹാഷിം (ചാനല്‍ റിപ്പോര്‍ട്ടിംഗ്) എന്നിവര്‍ക്കും പുരസ്കാരം പ്രഖ്യാപിച്ചു.