വാളയാറില്‍ എംഡിഎംഎയുമായി എംബിഎ വിദ്യാര്‍ഥി പിടിയില്‍

എറണാകുളം കണയന്നൂര്‍ ചേരാനെല്ലൂര്‍ പച്ചാളം മടത്തിങ്കല്‍ പറമ്പ് വീട്ടില്‍ എബിന്‍ (26) ആണ് അറസ്റ്റിലായത്.

Update: 2022-01-30 13:21 GMT

പാലക്കാട്: വാളയാറില്‍ എംഡിഎംഎയുമായി എംബിഎ വിദ്യാര്‍ഥി പിടിയില്‍. എറണാകുളം കണയന്നൂര്‍ ചേരാനെല്ലൂര്‍ പച്ചാളം മടത്തിങ്കല്‍ പറമ്പ് വീട്ടില്‍ എബിന്‍ (26) ആണ് അറസ്റ്റിലായത്.

ബാംഗ്ലൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സില്‍ കടത്തികൊണ്ടുവരുന്നതിനിടെ പാലക്കാട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എം എം നാസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിഷും പാര്‍ട്ടിയും നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിനു മുന്‍വശം സര്‍വീസ് റോഡില്‍ വച്ച് നടത്തിയ വാഹനപരിശോധനയില്‍ പ്രതിയില്‍നിന്ന് 8 ഗ്രാം പിടിച്ചെടുത്തു.

Tags: