ലക്കിടിയിലേത് ഓപറേഷന്‍ അനാക്കോണ്ട: ഉത്തരമേഖലാ ഐജി

Update: 2019-03-07 10:50 GMT

കല്‍പറ്റ: ലക്കിടിയില്‍ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഓപറേഷന്‍ അനാക്കോണ്ടയാണെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ. റിസോര്‍ട്ടില്‍ ഭീഷണിപ്പെടുത്തി പണപ്പിരിവിനായെത്തിയ മാവോവാദികളോട് പോലിസ് കീഴടങ്ങാന്‍ പറഞ്ഞിട്ടും അവര്‍ വെടിയുതിര്‍ത്തു. ആത്മരക്ഷാര്‍ഥം പോലിസ് തിരികെ വെടിവച്ചപ്പോഴാണ് സി പി ജലീല്‍ കൊല്ലപ്പെട്ടത്. പൊതുജനസുരക്ഷ മുന്‍നിര്‍ത്തി മാവോവാദികള്‍ക്കെതിരേ ഓപറേഷന്‍ അനാക്കോണ്ട തുടരുമെന്നും ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.






Tags: