ജെയിന്‍ കോറല്‍ കോവിലെ സ്‌ഫോടനം വിജയകരം; സമീപത്തുള്ള വീടുകള്‍ സുരക്ഷിതമെന്ന് കലക്ടറും ഐജിയും

കൃത്യമായി കോംപൗണ്ടിനുള്ളില്‍ തന്നെ ഫ്‌ളാറ്റു സമുച്ചയം വീഴ്ത്താന്‍ കഴിഞ്ഞു.ഒരു അവശിഷ്ടം പോലും സമീപത്തുള്ള കായലില്‍ പതിച്ചിട്ടില്ല.സമീപത്തുള്ള ഒരു വീടിനും നാശം സംഭവിച്ചിട്ടില്ലെന്നും കോംപൗണ്ടിനുള്ളില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ഓഫിസിനു പോലും കേട് സംഭവിച്ചില്ല.പൂര്‍ണമായും വിജയകരമായ സ്‌ഫോടനമായിരുന്നു നടന്നത്.

Update: 2020-01-12 06:44 GMT

കൊച്ചി: നിശ്ചയിതുപോലെ കൃത്യമായും സുരക്ഷിതമായും ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് സമുച്ചയം സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞതായി ജില്ലാ കലക്ടര്‍ എസ് സുഹാസും ഐ ജി വിജയ് സാഖറെയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കൃത്യമായി കോംപൗണ്ടിനുള്ളില്‍ തന്നെ ഫ്‌ളാറ്റു സമുച്ചയം വീഴ്ത്താന്‍ കഴിഞ്ഞു.ഒരു അവശിഷ്ടം പോലും സമീപത്തുള്ള കായലില്‍ പതിച്ചിട്ടില്ല.സമീപത്തുള്ള ഒരു വീടിനും നാശം സംഭവിച്ചിട്ടില്ലെന്നും കോംപൗണ്ടിനുള്ളില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ഓഫിസിനു പോലും കേട് സംഭവിച്ചില്ലെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് മാധ്യമ പ്രവര്‍ത്തകരോട്് പറഞ്ഞു.പൂര്‍ണമായും വിജയകരമായ സ്‌ഫോടനമായിരുന്നു നടന്നത്.പോലിസ് അടക്കം എല്ലാ വിഭാഗങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിനാലാണ് ദൗത്യം പൂര്‍ണമായും വിജയിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കി.എല്ലാ സ്ഥലവും തങ്ങള്‍ പരിശോധിച്ചതായും അദ്ദേഹം വ്യക്തമായി. തീരുമാനിച്ചതുപോലെ തന്നെ എല്ലാം വിജയകമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഐ ജി വിജയ് സാഖറെ വ്യക്തമാക്കി.ആളുകള്‍ക്കോ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കോ യാതൊരു വിധ നാശവം സംഭവിച്ചിട്ടില്ല.ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നാലാമത്തെ സൈറണ്‍ മുഴക്കി പിന്‍വലിച്ചു.ഗതാഗതം പുനസ്ഥാപിച്ചതായും ഐ ജി പറഞ്ഞു.

Tags:    

Similar News