മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:നഷ്ടപരിഹാരത്തിനുള്ള അപേക്ഷ 15 വരെ ഉടമകള്‍ക്ക് നല്‍കാമെന്ന് സമിതി

15 നകം അപേക്ഷകളും മറ്റു രേഖകളും നഷ്ടപരിഹാര കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിക്കാത്തവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ലെന്ന് ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. മരട് നഗരസഭയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ട്. അടത്തു മാസം 15 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച ശേഷം 18 ന് മുമ്പായി സമിതി മുമ്പാകെ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ സമിതി വ്യക്തമാക്കി

Update: 2019-11-01 14:33 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്്‌ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ സമിതി.15 നകം അപേക്ഷകളും മറ്റു രേഖകളും നഷ്ടപരിഹാര കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിക്കാത്തവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ലെന്ന് ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

മരട് നഗരസഭയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ട്. അടത്തു മാസം 15 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച ശേഷം 18 ന് മുമ്പായി സമിതി മുമ്പാകെ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ സമിതി വ്യക്തമാക്കി.ഇന്ന് ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ 20 പേര്‍ക്കുകൂടി 25 ലക്ഷം രൂപ വീതം അനുവദിച്ചു. ഇതുവരെ 200 ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 25 ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്. 50 കോടി രൂപയാണ് ഇതിനായി വേണ്ടി വരുന്നത് 

Tags:    

Similar News