മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സമീപ കെട്ടിടങ്ങളുടെ മൂല്യം കണക്കാക്കി നാളെ അറിയിക്കണമെന്ന് ഹൈക്കോടതി

ആല്‍ഫ സെറീന്‍,ജെയിന്‍ ഹൗസിങ്, ഹോളി ഫെയ്ത്ത് എന്നീ മൂന്ന് ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ താമസക്കുന്ന 10 പേരാണ് കോടതിയെ സമീപിച്ചത്.വന്‍ സ്ഫോടനം വീടുകള്‍ക്ക് വലിയ നാശ നഷ്മുണ്ടാക്കുന്നുവെന്ന് ആശങ്കയുണ്ടെന്നു ഹരജിക്കാര്‍ വ്യക്തമാക്കി. വീടുകളുടെ നാശനഷ്ടം കണക്കാക്കാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിട്ടും തീരുമാനമുണ്ടായില്ലെന്നാണ് ഹരജിക്കാരുടെ വാദം. ഹരജി നാളെ വീണ്ടും പരിഗണിക്കും

Update: 2020-01-08 15:48 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് സമീപത്തെ കെട്ടിടങ്ങളുടെ വിപണി മൂല്യം കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി നാളെത്തന്നെ അറിയിക്കണമെന്ന് ഹൈക്കോടതി. ആല്‍ഫ സെറീന്‍,ജെയിന്‍ ഹൗസിങ്, ഹോളി ഫെയ്ത്ത് എന്നീ മൂന്ന് ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ താമസക്കുന്ന 10 പേരാണ് കോടതിയെ സമീപിച്ചത്.പൊളിക്കുന്ന ദിവസങ്ങളില്‍ വീടൊഴിഞ്ഞു നില്‍ക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി. വന്‍ സ്ഫോടനം വീടുകള്‍ക്ക് വലിയ നാശ നഷ്മുണ്ടാക്കുന്നുവെന്ന് ആശങ്കയുണ്ടെന്നു ഹരജിക്കാര്‍ വ്യക്തമാക്കി.

വീടുകളുടെ നാശനഷ്ടം കണക്കാക്കാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിട്ടും തീരുമാനമുണ്ടായില്ലെന്നാണ് ഹരജിക്കാരുടെ വാദം. ഹരജി നാളെ വീണ്ടും പരിഗണിക്കും. തീരദേശ പരിലാലന നിയമം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റു സമുച്ചയങ്ങള്‍ ജനുവരി 11 നു പൊളിച്ചുമാറ്റണമെന്നാണ് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. നെട്ടൂര്‍ ആല്‍ഫാ വെഞ്ചേഴ്സിന്റെ രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങളും, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം തുടങ്ങിയ അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചുമാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. 

Tags:    

Similar News