പുതുവൈപ്പിന് സമീപം മല്‍സ്യബന്ധന വള്ളം തകര്‍ന്നു; മല്‍സ്യതൊഴിലാളികളെ രക്ഷപെടുത്തി

48 മല്‍സ്യതൊഴിലാളികളുമായി മല്‍സ്യബന്ധനത്തിനു പോയ വള്ളമാണ് തകര്‍ന്നത്.പുതുവൈപ്പില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.മൂന്നു മാസം മുമ്പ് ഇവിടെ അപകടത്തില്‍പെട്ട് മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ ഇടിച്ചാണ് വള്ളം തകര്‍ന്നതെന്നാണ് അറിയുന്നത്

Update: 2021-09-01 06:17 GMT

കൊച്ചി: മല്‍സ്യബന്ധനത്തിനു പോയ വള്ളം പുതുവൈപ്പിന് സമീപം തകര്‍ന്നു.മല്‍സ്യതൊഴിലാളികളെ രക്ഷപെടുത്തി.48 മല്‍സ്യതൊഴിലാളികളുമായി മല്‍സ്യബന്ധനത്തിനു പോയ പോയ സെന്റ് ആന്റണി എന്നവള്ളമാണ് തകര്‍ന്നത്.പുതുവൈപ്പില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.ഈ സമയം മറ്റു വള്ളത്തിലെത്തിയ തൊഴിലാള്‍ അപകടത്തില്‍പെട്ട വളളത്തിലുണ്ടായിരുന്ന മുഴുവന്‍ തൊഴിലാളികളെയും രക്ഷപെടുത്തുകയായിരുന്നു

മൂന്നു മാസം മുമ്പ് ഇവിടെ അപകടത്തില്‍പെട്ട് മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ ഇടിച്ചാണ് വള്ളം തകര്‍ന്നതെന്നാണ് അറിയുന്നത്.സമയോചിതമായ ഇടപടല്‍ മൂലം മൂഴുവന്‍ മല്‍സ്യതൊഴിലാളികളെയും രക്ഷപെടുത്താന്‍ സാധിച്ചു.ഇതേ സ്ഥലത്ത് ഇന്ന് തന്നെ മറ്റൊരു മല്‍സ്യബന്ധന ബോട്ടും ഇടിച്ചു തകര്‍ന്നുവെന്നും ഇതിലെ മല്‍സ്യതൊഴിലാളികളെയും രക്ഷപെടുത്തിയെന്ന റിപോര്‍ട്ടും ഉണ്ട്

Tags:    

Similar News