മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: നഷ്ടപരിഹാരത്തിനായി ഫ്ളാറ്റു നിര്‍മാതാക്കളുടെ മക്കളും അപേക്ഷ നല്‍കി

രണ്ടു ഫ്ളാറ്റു നിര്‍മാതാക്കളുടെ മകനും മകളുമാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിമുമ്പാകെ അപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ന് നടന്ന സിറ്റിംഗില്‍ സമിതി തീരുമാനമെടുത്തില്ല. ഇവര്‍ക്ക് പറയാനുള്ളത് കേട്ടശേഷം അപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.അതേ സമയം പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ 23 ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് ജസ്റ്റിസ് പി ബാലകൃഷ്ണന്‍ സമിതി നിര്‍ദേശിച്ചു

Update: 2019-10-29 13:13 GMT

കൊച്ചി:തീപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിംകോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്്്‌ളാറ്റു നിര്‍മാതാക്കളുടെ മക്കളും നഷ്്ടപരിഹാര നിര്‍ണയ സമിതി മുമ്പാകെ അപേക്ഷ നല്‍കി.രണ്ടു ഫ്്‌ളാറ്റു നിര്‍മാതാക്കളുടെ മകനും മകളുമാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിമുമ്പാകെ അപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ന് നടന്ന സിറ്റിംഗില്‍ സമിതി തീരുമാനമെടുത്തില്ല. ഇവര്‍ക്ക് പറയാനുള്ളത് കേട്ടശേഷം അപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേ സമയം പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ 23 ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് ജസ്റ്റിസ് പി ബാലകൃഷ്ണന്‍ സമിതി നിര്‍ദേശിച്ചു. ഇതോടെ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്ത ഉടമകളുടെ എണ്ണം 180 ആയി.23 പേര്‍ക്ക് 25 ലക്ഷം രൂപ വീതം 5,75,00,000 രൂപ നല്‍കാനാണ് ഇന്ന് നടന്ന സിറ്റിങില്‍ നിര്‍ദേശിച്ചത്. ഇതുവരെ 180 കുടുംബങ്ങള്‍ക്കായി 45,00,00,000 രൂപ നല്‍കാനാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. നേരത്തെ മിക്ക ഉടമകള്‍ക്കും 25 ലക്ഷം അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് എല്ലാ ഉടമകള്‍ക്കും 25 ലക്ഷം രൂപയാക്കിയത്.

Tags:    

Similar News