യുഎപിഎ ചുമത്തി അറസ്റ്റ്:അലന്‍ ഷുഹൈബും താഹാ ഫസലും സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 14 ലേക്ക് മാറ്റി

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ്് ഹരജി പരിഗണിക്കുന്നത്.ഇരുവരും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നേരത്തെ ഇരുവരും കോഴിക്കോട്് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു

Update: 2019-11-08 09:11 GMT

കൊച്ചി: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റുചെയ്ത അലന്‍ ഷുഹൈബും താഹാ ഫസലും സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 14 ലേക്ക് മാറ്റി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ്് ഹരജി പരിഗണിക്കുന്നത്.ഇരുവരും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നേരത്തെ ഇരുവരും കോഴിക്കോട്് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു.പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്.

യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷനും നിലപാടെടുത്തു.ഇതോടെ കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇവര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും വിദ്യാര്‍ഥികളാണെന്നും ഇവര്‍ക്ക് മാവോവാദികളുമായി ബന്ധമില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.യുഎപിഎ ചുമത്താന്‍ പറ്റുന്ന ഒന്നും ഇവരില്‍ നിന്നും പോലിസ് പിടിച്ചെടുത്തിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

Tags:    

Similar News