പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വയോധികനെ പോക്‌സോനിയമപ്രകാരം അറസ്റ്റ് ചെയ്തു

Update: 2024-04-09 07:27 GMT

തളിപ്പറമ്പ്: പതിമൂന്ന് കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വയോധികനെ പോക്‌സോനിയമപ്രകാരം അറസ്റ്റ് ചെയ്തു. കുപ്പം മുക്കോണം സ്വദേശി നാരായണനെയാണ് (65) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനാണ് പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്.

അന്നേ ദിവസം രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും  ചെയ്തുവെന്നാണ് പരാതി.നരിക്കോട് ടൈലറായി ജോലി ചെയ്യുകയാണ് നാരായണന്‍. ഇയാളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.




Tags: