മാവോവാദി നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവം: സ്ഥലം സന്ദര്‍ശിക്കാന്‍ അനുമതി ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി

ഒ പി ഡി ആര്‍ സംഘടന അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ ജോസഫ്, പി കുമാരന്‍കുട്ടി, എം വി കരുണാകരന്‍ എന്നിവരാണ് ഹരജിക്കാര്‍.ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശരിയായ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ടെന്നും സ്ഥലം സന്ദര്‍ശിക്കാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Update: 2019-04-01 13:20 GMT

കൊച്ചി: വയനാട് വൈത്തിരിയില്‍ മാവോവാദി നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തിലെ യഥാര്‍ഥ വസ്തുത കണ്ടെത്താന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. ഒ പി ഡി ആര്‍ സംഘടന അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ ജോസഫ്, പി കുമാരന്‍കുട്ടി, എം വി കരുണാകരന്‍ എന്നിവരാണ് ഹരജിക്കാര്‍.ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശരിയായ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ടെന്നും സ്ഥലം സന്ദര്‍ശിക്കാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

മാര്‍ച്ച് ആറിനാണ് വൈത്തിരിയിലെ ഒരു റിസോര്‍ട്ടില്‍ പോലിസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജലീല്‍ വെടിയേറ്റു മരിച്ചത്. എന്നാല്‍, ജലീലിനെ മറ്റെവിടെ നിന്നോ പിടികൂടി റിസോര്‍ട്ടിലെത്തിച്ച് പൊലീസ് വെടിവെച്ചു കൊന്നതാണെന്നും റിസോര്‍ട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നുമാണ് സഹോദരങ്ങളുടെ ആരോപണം. സംഭവത്തിലെ ദുരൂഹത നീക്കാന്‍ വസ്തുത പുറത്തുവരേണ്ടതുണ്ട്. അതിന് മതിയായ അന്വേഷണം നടക്കണം. എന്നാല്‍, സംഭവത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത നേടി വൈത്തിരിയില്‍ എത്തിയ സംഘത്തെ പോലിസ് തടഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന റിസോര്‍ട്ട് സന്ദര്‍ശിക്കുന്നതും പ്രദേശവാസികളായ ആദിവാസികളോടു വിവരങ്ങള്‍ ചോദിച്ചറിയുന്നതും പോലിസ് തടയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചിലത് മറക്കാനുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഈ സാഹചര്യത്തില്‍ സംഭവ സ്ഥലം സന്ദര്‍ശിക്കാനും മറ്റും അനുമതിക്ക് ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം. 

Tags:    

Similar News