തൂത പാലത്തില്‍ നിന്നും പുഴയില്‍ വീണ ആളെ കണ്ടെത്താനായില്ല

പെരിന്തല്‍മണ്ണ പോലിസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി. രാത്രി വൈകിയും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി. നല്ല ഒഴുക്ക് ഉള്ളതിനാല്‍ താഴെ ഭാഗത്തുള്ള കടവുകളില്‍ തിരച്ചിലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2019-08-30 17:49 GMT

പെരിന്തല്‍മണ്ണ: തൂത പാലത്തില്‍ നിന്നും പുഴയില്‍ വീണ ആളെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അജ്ഞാതന്‍ പുഴയില്‍ വീണത്. ഈ സമയത്തു പാലത്തില്‍ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഇതിനിടയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഉയരം കുറഞ്ഞ കൈവരിക്ക് മുകളിലൂടെ കാല്‍ തെന്നി വീണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ സ്വയം ചാടിയതാണെന്നും സംശയം ഉണ്ട്.

                                                            തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പെരിന്തല്‍മണ്ണ പോലിസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി. രാത്രി വൈകിയും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി. നല്ല ഒഴുക്ക് ഉള്ളതിനാല്‍ താഴെ ഭാഗത്തുള്ള കടവുകളില്‍ തിരച്ചിലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച കൂടുതല്‍ സന്നാഹത്തോടെ തിരച്ചില്‍ തുടരും.





Tags:    

Similar News