പോലിസിന് മജിസ്റ്റീരിയൽ പദവി: തീരുമാനം കൂടുതൽ ചർച്ചകൾക്കു ശേഷമെന്ന് മുഖ്യമന്ത്രി

ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പോലിസിന് ഏതൊക്കെ അധികാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. വിടി ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Update: 2019-06-18 06:10 GMT

തിരുവനന്തപുരം: കൂടുതൽ ചർച്ചകൾക്ക് ശേഷമേ പോലിസ് കമ്മീഷണറേറ്റിന്റെ അധികാരങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ നടപ്പാക്കുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലിസിന് മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനം. എൽഡിഎഫിൽ നിന്നും സിപിഐക്ക് പുറമേ, മുൻ മുഖ്യമന്ത്രി വിഎസ് ഉൾപ്പടെയുള്ളവരും പ്രതിപക്ഷ പാർട്ടികളും ഇതിനെതിരേ രംഗത്തുവന്നിരുന്നു. 

പോലിസ് കമ്മീഷണറേറ്റ് രൂപീകരിക്കണമെന്ന തീരുമാനം എടുത്തത് കഴിഞ്ഞ UDF സർക്കാരിൻ്റെ കാലത്ത് മന്ത്രിസഭാ യോഗമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പോലിസിന് ഏതൊക്കെ അധികാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. വിടി ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു പിണറായി. കമ്മ്യൂണിസ്റ്റ് ബോധം ബൽറാമിൽ നിന്ന് പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലിസ് കമ്മീഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം എടുത്തത് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു. എന്നാൽ ഈ തീരുമാനം നടപ്പാക്കിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    

Similar News