ലൗജിഹാദ്: ആര്‍എസ്എസ് കുപ്രചാരണം ക്രൈസ്തവ സഭകള്‍ ഏറ്റെടുക്കരുത്-ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ലൗ ജിഹാദിന്റെ പേരിലുള്ള സംഘപരിവാര്‍ കുപ്രചാരണങ്ങള്‍ വര്‍ഗീയ ധ്രുവീകരണവും വര്‍ഗീയ കലാപവും ലക്ഷ്യംവച്ചുള്ളതാണെന്നും മതേതര സമൂഹം ഈ കുപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രസ്താവിച്ചു.

Update: 2019-10-05 16:21 GMT
ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാദര്‍ ജസ്റ്റിനുമായി കൂടിക്കാഴ്ച്ച നടത്തുന്നു

കോട്ടയം: ലൗ ജിഹാദിന്റെ പേരിലുള്ള സംഘപരിവാര്‍ കുപ്രചാരണങ്ങള്‍ വര്‍ഗീയ ധ്രുവീകരണവും വര്‍ഗീയ കലാപവും ലക്ഷ്യംവച്ചുള്ളതാണെന്നും മതേതര സമൂഹം ഈ കുപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രസ്താവിച്ചു.

രാജ്യത്തിന് ഭീഷണിയായി മാറിയ സംഘപരിവാര ദു:ശക്തികള്‍ക്കെതിരെ മതന്യൂനപക്ഷങ്ങളുള്‍പ്പടെ ഇന്ത്യന്‍ ജനത ഒരുമിച്ച് നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. വര്‍ഗീയ അജണ്ട ലക്ഷ്യംവച്ചുള്ള ആര്‍എസ്എസ് പ്രചാരണത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ വീണുപോയത് ദൗര്‍ഭാഗ്യകരമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രതിനിധികള്‍ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാദര്‍ ജസ്റ്റിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഓര്‍മിപ്പിച്ചു.

മതപരമായ യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവത്തിന്റെ മറവില്‍ സംഘപരിവാര്‍ മാധ്യമങ്ങള്‍ എഴുന്നള്ളിച്ച ലൗജിഹാദ് നുണപ്രചാരണത്തിലുള്ള ആര്‍എസ്എസ് ഗൂഢാലോചന തിരിച്ചറിയാതെ ചില െ്രെകസ്തവ സഭകള്‍ ഏറ്റെടുത്ത് പ്രചാരണം നല്‍കി വന്ന പശ്ചാത്തലത്തിലാണ് വസ്തുത ബോധ്യപ്പെടുത്താന്‍ ഇമാംസ് കൗണ്‍സില്‍ പ്രതിനിധികള്‍ മതനേതാക്കളെ നേരില്‍കണ്ടത്.

നാട്ടില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷത്തെ വിഷലിപ്തമാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തെ തിരിച്ചറിഞ്ഞ് ഒരുമിച്ച് നില്‍ക്കണമെന്ന് പ്രതിനിധി സംഘം അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി ബാഖവി, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഊഫ് അമാനി, സാദിഖ് മൗലവി അല്‍ ഖാസിമി, ജമാലുദ്ദീന്‍ ഖാസിമി എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്. 

Tags:    

Similar News