എറണാകളത്ത് 13 ഉം ചാലക്കുടിയില്‍ 14 ഉം നാമനിര്‍ദേശ പത്രിക അംഗീകരിച്ചു;സരിതയുടെ പത്രിക കൂടുതല്‍ പരിശോധനയക്കായി മാറ്റി

ചാലക്കുടിയിലെ ഡമ്മി സ്ഥാനാര്‍ഥികളായ പി ജെ ജോയ്, യു പി ജോസഫ് എന്നിവരുടെയും എറണാകുളത്തെ യേശുദാസിന്റെയും പത്രികകള്‍ നിരസിച്ചു. ചാലക്കുടിയിലെ സി എം ലത്തീഫ് , എറണാകുളത്തെ പി എം ഷമീര്‍ എന്നിവര്‍ പത്രിക പിന്‍വലിച്ചു

Update: 2019-04-05 12:23 GMT

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ചാലക്കുടി, എറണാകുളം മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ഒരാളുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. എറണാകുളത്തുനിന്നു മല്‍രിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി സജീവന്റെ പത്രികയാണ് തള്ളിയത്. മുഖ്യസ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചതോടെ ചാലക്കുടിയിലെ ഡമ്മി സ്ഥാനാര്‍ത്ഥികളായ പി ജെ ജോയ്, യു പി ജോസഫ് എന്നിവരുടെയും എറണാകുളത്തെ യേശുദാസിന്റെയും പത്രികകള്‍ നിരസിച്ചു. ചാലക്കുടിയിലെ സി എം ലത്തീഫ് , എറണാകുളത്തെ പി എം ഷമീര്‍ എന്നിവര്‍ പത്രിക പിന്‍വലിച്ചു. എറണാകുളത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ് നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി നാളത്തേക്കു മാറ്റി. നാളെ രാവിലെ 10.30 ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.ചാലക്കുടിയില്‍ പതിമൂന്നും എറണാകുളത്ത് പതിനാലും സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ അംഗീകരിച്ചു.

Tags:    

Similar News