ലോക കേരളസഭയുടെ ആദ്യ മേഖലാസമ്മേളനം 15ന് ദുബൈയില്‍

ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു മേഖലാ സമ്മേളനം നടത്തുകയെന്നത്. പശ്ചിമേഷ്യയിലെ കേരളീയ സമൂഹമാണ് മേഖലാ സമ്മേളനത്തിന് ആതിഥ്യം വഹിക്കുക.

Update: 2019-02-14 12:14 GMT

തിരുവനന്തപുരം: ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം 15, 16 തീയതികളില്‍ ദുബൈ എത്തിസലാത്ത് അക്കാദമിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു മേഖലാ സമ്മേളനം നടത്തുകയെന്നത്. പശ്ചിമേഷ്യയിലെ കേരളീയ സമൂഹമാണ് മേഖലാ സമ്മേളനത്തിന് ആതിഥ്യം വഹിക്കുക.

നിയസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കെ സി ജോസഫ് എംഎല്‍എ, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞിമുഹമ്മദ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ ഡോ.എം എ യൂസഫലി, റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, ഡയറക്ടര്‍മാരായ ഡോ.ആസാദ് മൂപ്പന്‍, ഡോ.രവി പിളള, ഡോ.എം അനിരുദ്ധന്‍, ഒ വി മുസ്തഫ, സി വി റപ്പായി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ലോക കേരള സഭാംഗവും സാഹിത്യകാരനുമായ ബന്യാമിന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ഏഴ് വിഷയ മേഖല സ്റ്റാന്റിങ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേലുളള ചര്‍ച്ച നടക്കും. ദേവഭൂമിക (നൃത്തസംഗീത ശില്‍പ്പം), ഗാനമേള എന്നിവ അരങ്ങേറും. 

Tags:    

Similar News