തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക: കോണ്‍ഗ്രസ് നല്‍കിയ ഹരജി ഹൈക്കോടതി ജനുവരി 30 ന് പരിഗണിക്കും

2019 ലെ വോട്ടര്‍പട്ടിക നിലനില്‍ക്കേ 2015 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക നിലനിര്‍ത്തുന്നതിനെതിരെയാണ് ഹരജി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം

Update: 2020-01-21 15:03 GMT

കൊച്ചി: 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍ പട്ടിക തയാറാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ജനുവരി 30 ന് പരിഗണിക്കും. 2019 ലെ വോട്ടര്‍പട്ടിക നിലനില്‍ക്കേ 2015 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക നിലനിര്‍ത്തുന്നതിനെതിരെയാണ് ഹരജി.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ആയിരിക്കണം തദ്ദേശ തിരഞ്ഞെടുപ്പില്‍ വേണ്ടതെന്ന ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയിരുന്നു. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News