തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: പി ജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ ചെണ്ട ചിഹ്നത്തില്‍ മല്‍സരിപ്പിക്കണമെന്ന് ഹൈക്കോടതി

പി ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ചിഹ്നമായി ചെണ്ട പരിഗണിക്കാതെ സ്വതന്ത്ര ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവായത്

Update: 2020-12-08 04:11 GMT

കൊച്ചി: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) പി ജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ ചെണ്ട ചിഹ്നത്തില്‍ മല്‍സരിക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി. പി ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ചിഹ്നമായി ചെണ്ട പരിഗണിക്കാതെ സ്വതന്ത്ര ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവായത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന്റെ എല്ലാ സ്ഥാനാര്‍ഥികളെയും സ്വതന്ത്ര സ്ഥാനാര്‍ഥികളായി കണക്കാക്കുമെന്ന തിരഞ്ഞെടുപ്പ്കമ്മീഷന്റെ ഉത്തരവാണ് കോടതിയില്‍ ചോദ്യം ചെയ്തത്. ചെണ്ട ഔദ്യോഗിക ചിഹ്നമായി കണക്കാക്കിയില്ലെങ്കില്‍ യുഡിഎഫിന്റെ ഘടകക്ഷിയായ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ വിജയിച്ചാലും പിന്നീട് അയോഗ്യരാവാനിടയാകും എന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസ് ഡിസംബര്‍ 11 ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News