തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എറണാകുളത്ത് ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 1053 പേര്‍ ; ഇന്ന് മാത്രം 1038 പത്രികകള്‍

ഗ്രാമ പഞ്ചായത്തുകളില്‍ 875 പേരും ബ്ലോക്ക് പഞ്ചായത്തില്‍ 29 സ്ഥാനാര്‍ഥികളും നഗരസഭകളില്‍ 122 സ്ഥാനാര്‍ഥികളും കൊച്ചി കോര്‍പറേഷനില്‍ 9 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്നു സ്ഥാനാര്‍ഥികളുമാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്

Update: 2020-11-16 15:23 GMT

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി എറണാകുളം ജില്ലയില്‍ ഇന്നു വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 1053 ആയി.നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ച് മൂന്നാം ദിനമായ ഇന്ന് സമര്‍പ്പിച്ചത് 1038 നാമനിര്‍ദേശ പത്രികകള്‍.

ഗ്രാമ പഞ്ചായത്തുകളില്‍ 875 പേരും ബ്ലോക്ക് പഞ്ചായത്തില്‍ 29 സ്ഥാനാര്‍ഥികളും നഗരസഭകളില്‍ 122 സ്ഥാനാര്‍ഥികളും കൊച്ചി കോര്‍പറേഷനില്‍ 9 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്നു സ്ഥാനാര്‍ഥികളുമാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്.

Tags: