സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടി ആശങ്കാജനകം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാണിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

Update: 2019-10-07 16:04 GMT

മലപ്പുറം: ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടി രാജ്യത്തിന്റെ ഭാവി അത്യന്തം അപകടത്തിലേക്കാണ് പോവുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുല്‍ റഹ്മാന്‍ ബാഖവി പ്രസ്താവിച്ചു. ഭരണകൂടഭീകരതയുടെ നേര്‍ചിത്രങ്ങളാണ് വര്‍ത്തമാന ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാണിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. എതിര്‍ശബ്ദങ്ങളെ കേസുകളിലൂടെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കുതന്ത്രങ്ങളെ ജനകീയപ്രക്ഷോഭങ്ങളിലൂടെ നേരിടാന്‍ ബഹുജനങ്ങള്‍ ഉണരണം. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന കേന്ദ്രഭരണകൂടത്തിന്റെ ഭീകരവാഴ്ചയ്‌ക്കെതിരേ മതാധ്യക്ഷന്‍മാരും സാംസ്‌കാരികപ്രവര്‍ത്തകരും സമുദായനേതാക്കളും മതേതരപ്രതിനിധികളും ഒരുമിച്ചുനിന്ന് പോരാടേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

Tags:    

Similar News