എല്‍ഡിഎഫ് മേഖലാ ജാഥകള്‍ സീതാറാം യെച്ചൂരിയും സുധാകര്‍ റെഡ്ഡിയും ഉദ്ഘാടനം ചെയ്യും

തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സുധാകര റെഡ്ഡിയും വടക്കന്‍ മേഖലാ ജാഥ 16ന് മഞ്ചേശ്വരത്ത് സീതാറാം യെച്ചൂരിയും ഉദ്ഘാടനം ചെയ്യും.

Update: 2019-01-24 08:19 GMT

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മേഖലാ ജാഥകള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ഉദ്ഘാടനം ചെയ്യും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സുധാകര റെഡ്ഡിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ ജാഥ 16ന് കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് സീതാറാം യെച്ചൂരിയും ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളും മാര്‍ച്ച് 2ന് തൃശൂരില്‍ വമ്പിച്ച റാലിയോടെ സമാപിക്കും.


Tags:    

Similar News