എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര 14ന് ആരംഭിക്കും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന 2 ജാഥകള്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോഡ് നിന്നും ആരംഭിക്കും.

Update: 2019-02-02 09:14 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരള സംരക്ഷണ യാത്ര 14ന് ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന ജാഥകള്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോഡ് നിന്നും ആരംഭിക്കും.

14ന് തിരുവനന്തപുരത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍ഡിഎഫ് നേതാക്കളായ അഡ്വ.കെ പ്രകാശ്ബാബു (സിപിഐ), അഡ്വ.പി സതീദേവി (സിപിഎം), അഡ്വ.ബിജിലി ജോസഫ് (ജനതാദള്‍ സെക്കുലര്‍), പി കെ രാജന്‍ മാസ്റ്റര്‍ (എന്‍സിപി), യു ബാബുഗോപിനാഥ് (കോണ്‍ഗ്രസ്സ് എസ്), ഡീക്കന്‍ തോമസ് കയ്യത്ര (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), അഡ്വ.ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്), പി എം മാത്യു (കേരളാ കോണ്‍ഗ്രസ്സ് ബി) എന്നിവരാണ് ജാഥാ അംഗങ്ങള്‍.

16ന് മഞ്ചേശ്വരത്ത് നിന്ന് കാനംരാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (സിപിഎം), അഡ്വ.പി വസന്തം (സിപിഐ), സി കെ നാണു എംഎല്‍എ (ജനതാദള്‍ എസ്), അഡ്വ.ബാബു കാര്‍ത്തികേയന്‍ (എന്‍സിപി), സി ആര്‍ വത്സന്‍ (കോണ്‍ഗ്രസ്സ് എസ്), പ്രഫ.ഷാജി കടമല (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഷേക്ക് പി ഹാരീസ് (ലോക് താന്ത്രിക് ജനതാദള്‍), എ പി അബ്ദുല്‍ വഹാബ് (ഐഎന്‍എല്‍), അഡ്വ.എ ജെ ജോസഫ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്), നജീബ് പാലക്കണ്ടി (കേരള കോണ്‍ഗ്രസ്സ് ബി) എന്നിവരും ജാഥാ അംഗങ്ങളാണ്. 

Tags:    

Similar News