സാമ്പത്തിക പ്രതിസന്ധി: വീണ്ടും കടമെടുക്കാന്‍ കേരളം

700 കോടിയാണ് കടപ്പത്രത്തിലൂടെ ശേഖരിക്കുന്നത്. ഇതിനുള്ള ലേല നടപടികള്‍ ഫെബ്രുവരി 12ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.

Update: 2019-02-10 04:24 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ട്രഷറി നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാന്‍ ധനവകുപ്പ്. 700 കോടിയാണ് കടപ്പത്രത്തിലൂടെ ശേഖരിക്കുന്നത്. ഇതിനുള്ള ലേല നടപടികള്‍ ഫെബ്രുവരി 12ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. അത്യാവശ്യ ചെലവിനുള്ള പണം കണ്ടെത്താന്‍ വീണ്ടും കടമെടുക്കാന്‍ തീരുമാനിച്ച ധനവകുപ്പ്, ട്രഷറികളില്‍ നിലവിലുള്ള നിയന്ത്രണം മാര്‍ച്ച് വരെ നീട്ടാനുള്ള ആലോചനയിലാണ്.

ലൈഫ് പദ്ധതി, ആശുപത്രികളിലെ മരുന്നു വാങ്ങല്‍ തുടങ്ങിയ ചില ഇനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷാവസാനമായതുകൊണ്ടു തന്നെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവുകളുടെ ബില്ലുകളും കരാറുകാരുടെ കുടിശ്ശിക ബില്ലുകളും കൂട്ടത്തോടെ എത്തുകയാണ്. കൊടുത്തു തീര്‍ക്കേണ്ട ബില്ലുകള്‍, മറ്റിനങ്ങളിലെ ചെലവ് എന്നിവ മാറ്റിവയ്ക്കാന്‍ ധനവകുപ്പ് വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News