ലക്ഷദ്വീപിലെ പുതിയ പരിഷ്‌കാരം: കരടില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള തീയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

റാവുത്തര്‍ ഫെഡറേഷന്‍ സമര്‍പ്പിച്ച ഹരജി ഈ മാസം 16 നു പരിഗണിക്കാനായി മാറ്റി. ലാന്റ് ഡെവലപ്മെന്റ്, അനിമല്‍ പ്രിസര്‍വേഷന്‍, പഞ്ചായത്ത് നിയമം എന്നിവയുമായി ബന്ധപ്പെട്ട കരട് ജനങ്ങള്‍ക്കിടയില്‍ അറിയാത്ത രീതിയിലാണ് പ്രസിദ്ധപ്പെടുത്തിയതെന്നു ഹരജിയില്‍ പറയുന്നു.

Update: 2021-06-08 14:11 GMT

കൊച്ചി: ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തുന്ന പുതിയ പരിഷ്‌കാരമുവമായി ബന്ധപ്പെട്ട് കരടില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള തീയ്യതി നീട്ടണമെന്നാവശ്യപ്പെട്ടു റാവുത്തര്‍ ഫെഡറേഷന്‍ സമര്‍പ്പിച്ച ഹരജി ഈ മാസം 16 നു പരിഗണിക്കാനായി മാറ്റി. ലാന്റ് ഡെവലപ്മെന്റ്, അനിമല്‍ പ്രിസര്‍വേഷന്‍, പഞ്ചായത്ത് നിയമം എന്നിവയുമായി ബന്ധപ്പെട്ട കരട് ജനങ്ങള്‍ക്കിടയില്‍ അറിയാത്ത രീതിയിലാണ് പ്രസിദ്ധപ്പെടുത്തിയതെന്നു ഹരജിയില്‍ പറയുന്നു.

ദ്വീപില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ലഭ്യതയില്‍ നിരവധി അപര്യാപ്തതകളുള്ളതിനാല്‍ വെബ്സൈറ്റില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയാതെ പോകാന്‍ കാരണമായിട്ടുണ്ടെന്നു ഹരജിയില്‍ പറയുന്നു. റാവുത്തര്‍ ഫെഡറേഷനുവേണ്ടി സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരായി. സമാനമായ ഹരജിയില്‍ ചില രേഖകള്‍ ഹാജരാക്കാനുണ്ടെന്നു അറിയിച്ചതിനെ തുടര്‍ന്നു ഹരജി പരിഗണിക്കുന്നതു 16ലേക്ക് മാറ്റുകയായിരുന്നു. ബില്ലിനെ കുറിച്ചു ദ്വീപ് നിവാസികള്‍ക്ക് അറിയണമായിരുന്നെങ്കില്‍ പത്രമാധ്യമങ്ങളിലൂടെയെങ്കിലും പ്രസിദ്ധപ്പെടുത്തേണ്ടതായിരുന്നുവെന്നു റാവുത്തര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹനീഫ ചുനക്കര വ്യക്തമാക്കി.

Tags: