ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍: വിശദീകരണം തേടി ഹൈക്കോടതി

ലക്ഷദ്വീപ് എം പി പി പി ഫൈസല്‍ സമര്‍പ്പിച്ച ഹരജിയില്‍ ഡിവിഷന്‍ ബഞ്ചാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ചത്. ഭരണ പരിഷ്‌കാരങ്ങളുടെ കരട് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതിനു നിര്‍ദ്ദേശിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു

Update: 2021-06-23 15:24 GMT

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചു വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ലക്ഷദ്വീപ് എം പി പി പി ഫൈസല്‍ സമര്‍പ്പിച്ച ഹരജിയില്‍ ഡിവിഷന്‍ ബഞ്ചാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ചത്. ഭരണ പരിഷ്‌കാരങ്ങളുടെ കരട് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതിനു നിര്‍ദ്ദേശിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു.

പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചു പ്രകൃതിയെ ബാധിക്കുന്ന പ്രശ്നങ്ങളുടെ പഠന റിപോര്‍ട്ട് തയ്യാറാക്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പട്ടു. ദ്വീപിലെ ജനങ്ങള്‍ പ്രതിനിധീകരിക്കുന്ന നിയമസഭയില്ലാത്തതുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. അതുകൊണ്ടു തന്നെ നിയമനിര്‍മാണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്. ജനങ്ങളെ മാനിക്കാതെ കൊണ്ടുവരുന്ന നിയമങ്ങള്‍ അവരുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News