കേരളത്തിലെ കനത്ത തോല്‍വി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരായ മറുപടിയാണ് ഈ വിജയമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Update: 2019-05-23 11:37 GMT

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരായ മറുപടിയാണ് ഈ വിജയമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് നേടിയ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

കേരളത്തിലെ ഇടതുപക്ഷത്തിനെതിരായ ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ചരിത്രവിജയമെന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളി വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് മുന്നില്‍ നമിക്കുന്നു. ദേശീയ രാഷ്ട്രീയത്തെയും മോദിയുടെ ഭരണത്തെയും വസ്തുനിഷ്ടമായി വിലയിരുത്തിയ കേരളത്തിലെ ജനങ്ങള്‍ സമ്മാനിച്ചതാണ് ഈ വിജയം. മതേതരശക്തികളുടെ വിജയമാണിത്. ബിജെപിയെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും സിപിഎമ്മിനാവില്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News