കുട്ടനാട്ടിലെ നെല്ലുസംഭരണം തടസമില്ലാതെ പൂര്‍ത്തിയാക്കും: മന്ത്രി പി തിലോത്തമന്‍

ആറ് മാസത്തേക്ക് മില്ലുടമകളുമായി കരാര്‍ ഉണ്ട്. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനാല്‍ 52 സ്വകാര്യമില്ലുകളും നെല്ല് എടുക്കാന്‍ കരാറായിട്ടുണ്ട്. എന്നാല്‍ നെല്ലിന് കൂടുതല്‍ കിഴിവ് നല്‍കില്ല. പാടശേഖരസമിതി ഭാരവാഹികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥരും മേല്‍നോട്ടത്തില്‍ നെല്ല് സംഭരിക്കും . മില്ലുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര കുടിശിക കോടതി നിര്‍ദേശപ്രകാരമായിരിക്കും നല്‍കുക.

Update: 2020-10-29 14:03 GMT

ആലപ്പുഴ :കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നിന്ന് തടസംകൂടാതെ തന്നെ നെല്ല് സംഭരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കുട്ടനാട്ടിലെ നെടുമുടി പഞ്ചായത്തിലെ പുളിക്കകാവ് പാടശേഖരത്തിലെ നെല്ലുസംഭരണം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആറ് മാസത്തേക്ക് മില്ലുടമകളുമായി കരാര്‍ ഉണ്ട്. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനാല്‍ 52 സ്വകാര്യമില്ലുകളും നെല്ല് എടുക്കാന്‍ കരാറായിട്ടുണ്ട്. എന്നാല്‍ നെല്ലിന് കൂടുതല്‍ കിഴിവ് നല്‍കില്ല.

പാടശേഖരസമിതി ഭാരവാഹികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥരും മേല്‍നോട്ടത്തില്‍ നെല്ല് സംഭരിക്കും . മില്ലുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര കുടിശിക കോടതി നിര്‍ദേശപ്രകാരമായിരിക്കും നല്‍കുക. മില്ലുടമകള്‍ മാറിനിന്നപ്പോഴാണ് സഹകരണ സംഘങ്ങളെ സംഭരണം ഏല്‍പ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചതെന്നും ഉടന്‍ തന്നെ തന്നെ നെല്ലുസംഭരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍, പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാരായ രാജേഷ് കുമാര്‍, മായ ഗോപാലകൃഷ്ണന്‍,കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രമ ദേവി, നെടുമുടി കൃഷി ഓഫീസര്‍ പ്രദീപ് എന്നിവരും മന്ത്രിയോടൊപ്പം പാടശേഖരം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി

Tags: