കൃതി രാജ്യാന്തര പുസ്തക മേളയ്ക്ക് നാളെ കൊടിയേറും

നാളെ വൈകിട്ട് ആറിന് ഡോ എം ലീലാവതിയും പ്രഫ. എം കെ സാനുവും ചേര്‍ന്നാണ് മറൈന്‍ ഡ്രൈവിലെ പ്രധാന വേദിയില്‍ നടക്കുന്ന ചടങ്ങില്‍ കൃതി 2020 ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനസമ്മേളനം വൈകിട്ടാണെങ്കിലും ഉച്ച മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് മേള സന്ദര്‍ശിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം ഫെബ്രുവരി 15-ന് 3 മണിക്ക് നടക്കമെന്നും സംഘാടകര്‍ അറിയിച്ചു.പൂര്‍ണമായും ശീതീകരിച്ച വമ്പന്‍ പ്രദര്‍ശവേദിയയാണ് കൃതിയുടെ പ്രധാന ആകര്‍ഷണം. മൊത്തം 75,000 ചതുരശ്ര അടി വിസ്തൃതി വരുന്ന കൃതി 2020-ന്റെ ജര്‍മന്‍ നിര്‍മിത വേദികളില്‍ പുസ്തകമേളയുടെ ഈ പ്രദര്‍ശനവേദിക്കു മാത്രം 46,000 ച അടി വിസ്തൃതിയുണ്ടാകും. ഫെബ്രുവരി 6 മുതല്‍ 16 വരെ ഇവിടെ നടക്കുന്ന പുസ്തകമേളയില്‍ 250 സ്റ്റാളുകളിലായി 150-ലേറെ പ്രസാധകരാണ് പുസ്തകങ്ങളുമായെത്തുന്നത്

Update: 2020-02-05 05:14 GMT

കൊച്ചി: കൃതി രാജ്യാന്തര പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും മൂന്നാം പതിപ്പിന് നാളെ തുടക്കം. നാളെ വൈകിട്ട് കൊടിയേറുന്ന മേളയ്ക്കായി കൊച്ചിയും മധ്യകേരളവും കാത്തിരിക്കുമ്പോള്‍ മേളയുടെ കുറ്റമറ്റ നടത്തിപ്പിനായുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ് തങ്ങളെന്ന് സംസ്ഥാന സഹകരണ വകുപ്പിനോടൊപ്പം ചേര്‍ന്ന് മേള സംഘടിപ്പിക്കുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റും കവിയുമായ ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. രണ്ടു പതിപ്പുകളിലൂടെ മധ്യകേരളം നെഞ്ചേറ്റു വാങ്ങിയ സാംസ്‌കാരികോത്സവത്തെ പൂര്‍വാധികം ഭംഗിയാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.നാളെ വൈകിട്ട് ആറിന് ഡോ എം ലീലാവതിയും പ്രഫ. എം കെ സാനുവും ചേര്‍ന്നാണ് മറൈന്‍ ഡ്രൈവിലെ പ്രധാന വേദിയില്‍ നടക്കുന്ന ചടങ്ങില്‍ കൃതി 2020 ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനസമ്മേളനം വൈകിട്ടാണെങ്കിലും ഉച്ച മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് മേള സന്ദര്‍ശിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം ഫെബ്രുവരി 15-ന് 3 മണിക്ക് നടക്കമെന്നും സംഘാടകര്‍ അറിയിച്ചു.പൂര്‍ണമായും ശീതീകരിച്ച വമ്പന്‍ പ്രദര്‍ശവേദിയയാണ് കൃതിയുടെ പ്രധാന ആകര്‍ഷണം. മൊത്തം 75,000 ചതുരശ്ര അടി വിസ്തൃതി വരുന്ന കൃതി 2020-ന്റെ ജര്‍മന്‍ നിര്‍മിത വേദികളില്‍ പുസ്തകമേളയുടെ ഈ പ്രദര്‍ശനവേദിക്കു മാത്രം 46,000 ച അടി വിസ്തൃതിയുണ്ടാകും.

ഫെബ്രുവരി 6 മുതല്‍ 16 വരെ ഇവിടെ നടക്കുന്ന പുസ്തകമേളയില്‍ 250 സ്റ്റാളുകളിലായി 150-ലേറെ പ്രസാധകരാണ് പുസ്തകങ്ങളുമായെത്തുന്നത്. മുന്‍വര്‍ഷങ്ങളിലേതുപോലെ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നുള്ള വിദ്യാര്‍ഥി സംഘങ്ങള്‍ക്ക്് കൃതിയുടെ ബാനറും വഹിച്ചുള്ള വാഹനങ്ങളില്‍ അവരുടെ അധ്യാപകര്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ ഒപ്പം ഈ ദിവസങ്ങളില്‍ കൂപ്പണുകളുമായി കൊച്ചിയിലെത്തുന്നത്.മൊത്തം 20 കോടി രൂപയുടെ പുസ്തകങ്ങളാണ് കൃതി 2020-ലൂടെ വില്‍ക്കാന്‍ ലക്ഷ്യമിടുന്നതെന്ന് സഹകരണ, ദേവസ്വം വകുപ്പുമന്ത്രി പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ക്കു പുറമെ ഇത്തവണത്തെ അതിഥിഭാഷകളായെത്തുന്ന ബംഗാളി, ഗുജറാത്തി, ഹിന്ദി എന്നിവയിലുള്ള പുസ്തകങ്ങളും മേളയിലുണ്ടാകും.

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരു കൂട്ടം മല്‍സരങ്ങളും കൈ നിറയെ സമ്മാനങ്ങളുമാണ് കൃതി പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു ആകര്‍ഷണം. മുതിര്‍ന്നവര്‍ക്ക് ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം മല്‍സരങ്ങളും വിദ്യാര്‍ഥികള്‍ക്ക് വായന, ചെറുകവിതാരചന, ഫോട്ടോ ക്യാപ്ഷനെഴുത്ത്, നോവലുകള്‍ക്ക് വേറെ പേരിടല്‍ തുടങ്ങിയ മല്‍സരങ്ങളുമാണ് കാത്തിരിക്കുന്നത്. ഇതിനൊപ്പം 4-ാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കാക്കവര കോര്‍ണറും സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ സങ്കല്‍പ്പത്തിലെ കാക്കയെ വരയ്ക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പുസ്തകം സമ്മാനമായി നല്‍കും. ഫോട്ടോഗ്രാഫി പ്രദര്‍ശനം, ദിവസേനയുള്ള ഫിലിം സ്‌ക്രീനിംഗ്, മാജിക്, ഒരു നോവലിനെ അങ്ങനെ തന്നെ ഫോട്ടോകളിലാക്കിയിരിക്കുന്ന അപൂര്‍വ സുന്ദരമായ നോവല്‍ ഫോട്ടോഗ്രാഫി തുടങ്ങിയവയും പുസ്തകോത്സവവേദിയുടെ ഭാഗമായുണ്ടാകും.68 സെഷനിലായി 205-ഓളം എഴുത്തുകാരും ചിന്തകരുമാണ് വിജ്ഞാനോല്‍സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. സാഹിത്യത്തിനു പുറമെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനുകളും വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും.ഫെബ്രുവരി 7 മുതല്‍ 16 വരെ ദിവസവും വൈകീട്ട് അരങ്ങേറുന്ന ആര്‍ട് ഫെസ്റ്റിനായി 8000 ച അടി വിസ്തൃതിയുള്ള പ്രത്യേക വേദി നീക്കിവെച്ചിട്ടുണ്ട്.

Tags:    

Similar News