മല്‍സ്യബന്ധന വള്ളം മറിഞ്ഞ് നാലു മരണം: മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍

10,000 രൂപ അടിയന്തര സഹായമായി നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും.പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്നും ഇവര്‍ക്ക് അടിയന്തരമായി 5,000 രുപ നല്‍കിയതായും മന്ത്രി പറഞ്ഞു

Update: 2021-09-02 09:19 GMT

ആലപ്പുഴ: കൊല്ലം അഴീക്കല്‍ കടലില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേര്‍ മരിക്കാനിടിയായ സംഭവം അതീവ ദുഖരകരമാണെന്നും മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ വിധ സഹായവും നല്‍കുമെന്ന് ഫിഷറീഷ് മന്ത്രി സജി ചെറിയാന്‍.10,000 രൂപ അടിയന്തര സഹായമായി നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും.

പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്നും ഇവര്‍ക്ക് അടിയന്തരമായി 5,000 രുപ നല്‍കിയതായും മന്ത്രി പറഞ്ഞു.ഓംകാരം എന്ന ബോട്ട് മറിഞ്ഞ് ആറാട്ടുപുഴ തറയില്‍ക്കടവ് പുത്തന്‍കോട്ടയില്‍ സുദേവന്‍ (55)തറയില്‍ക്കടവ് നെടിയത്ത് തങ്കപ്പന്‍ (70),തറയില്‍ക്കടവ് കാനോലില്‍ ശ്രീകുമാര്‍ (50),തറയില്‍ക്കടവ് പറത്തറയില്‍, സുനില്‍ദത്ത് (24) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.

Tags:    

Similar News