കിഫ്ബിയെ യുഡിഎഫ് തിരഞ്ഞെടുപ്പ് ആയുധമാക്കുന്നു: സിപിഎം
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനെ എന്തുകൊണ്ട് പ്രതിപക്ഷം സഭയിൽ എതിർത്തില്ലെന്ന് കോടിയേരി ചോദിച്ചു. കിഫ്ബി കേരളത്തിന്റെ വികസന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്.
തിരുവനന്തപുരം: കിഫ്ബി വിഷയം യുഡിഎഫ് തിരഞ്ഞെടുപ്പ് ആയുധമാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കിഫ്ബിയെ തിരഞ്ഞെടുപ്പ് സ്റ്റണ്ടായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനെ എന്തുകൊണ്ട് പ്രതിപക്ഷം സഭയിൽ എതിർത്തില്ലെന്ന് കോടിയേരി ചോദിച്ചു. കിഫ്ബി കേരളത്തിന്റെ വികസന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. കിഫ്ബിയെ വക്രീകരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിപക്ഷം എന്തിനാണ് ബേജാറാകുന്നതെന്നു ചോദിച്ച കോടിയേരി പ്രതിപക്ഷ നേതാക്കളുടെ പ്രതികരണത്തിൽ നിന്നുതന്നെ അവർക്ക് അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമായെന്നും കൂട്ടിച്ചേർത്തു.