ജനാധിപത്യ- മതേതര ശക്തികളുടെ വിജയം: കോടിയേരി

സാമുദായിക സംഘടനകൾ താത്കാലികമായി കൈക്കൊണ്ട നിലപാട് തിരുത്തുമെന്ന് കരുതുന്നു. അത്തരം സംഘടനകളുടെ തലപ്പത്തുള്ളരുടെ നിലപാടിനെ സമുദായ അംഗങ്ങൾ തള്ളി എന്നാണ് വട്ടിയൂർക്കാവും കോന്നിയും നൽകുന്ന സൂചന.

Update: 2019-10-24 08:16 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജാതി-മത-വർഗീയ ശക്തികൾക്കെതിരാണ് ജനങ്ങളുടെ വിധിയെഴുത്ത്. ഈ വിധി എൽഡിഎഫ് പ്രവർത്തകർക്ക് ആവേശം പകരുന്നത്. ഇത് എൽഡിഎഫിന്റെ മാത്രം വിജയമല്ല. കേരളത്തിലെ ജനാധിപത്യ - മതേതര ശക്തികളുടെ വിജയമാണിത്.

സാമുദായിക സംഘടനകൾ താത്കാലികമായി കൈക്കൊണ്ട നിലപാട് തിരുത്തുമെന്ന് കരുതുന്നു. അത്തരം സംഘടനകളുടെ തലപ്പത്തുള്ളരുടെ നിലപാടിനെ സമുദായ അംഗങ്ങൾ തള്ളി എന്നാണ് വട്ടിയൂർക്കാവും കോന്നിയും നൽകുന്ന സൂചന. എൽഡിഎഫിന് ആരോടും ശത്രുതയില്ല.

തിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള അംഗീകാരം കൂടിയാണ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുക - അതാണ് ഫലം നൽകുന്ന സന്ദേശം. വിജയം എൽ ഡിഎഫ് പ്രവർത്തകരെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നു, വിനയാന്വിതരാക്കുന്നു -കോടിയേരി പറഞ്ഞു.

Tags:    

Similar News