എസ്എൻഡിപി സമീപനം എൽഡിഎഫിന് അനുകൂലം: കോടിയേരി
ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്ന് ബിഡിജെഎസിന് മനസിലാകും.
തിരുവനന്തപുരം: സംസ്ഥാാനത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ സമീപനം എൽഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊതുവിൽ കേരളത്തിൽ എൽഡിഎഫിന് അനൂകൂല സാഹചര്യമാണുള്ളത്.
ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്ന് ബിഡിജെഎസിന് മനസിലാകും. എൻഡിഎയിൽ തുടരണോയെന്ന് അവർ തന്നെ ആലോചിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.