കോന്നിയിൽ ഉൾപ്പെടെ ആർഎസ്എസിന്റെ വോട്ട് എൽഡിഎഫിന് വേണ്ടെന്ന് സിപിഎം

ആർ.എസ് എസുമായി ഒരു തരത്തിലുമുള്ള ബന്ധവും സ്ഥാപിക്കാൻ സി.പി.എം ആഗ്രഹിക്കുന്നില്ല. കോന്നിയിൽ ശബരിമല കർമസമിതി വഴി ബി.ജെ.പിയുമായി വോട്ടു കച്ചവടം നടത്തുന്നതിന്റെ ജാള്യതയിലാണ് എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Update: 2019-10-02 06:00 GMT

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിൽ ഉൾപ്പെടെ എവിടേയും ആർഎസ്എസിന്റെ വോട്ട് എൽഡിഎഫിന് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ എൽ.ഡി.എഫിനെ ബി.ജെ.പി സഹായിക്കുകയും തിരിച്ച് കോന്നിയിൽ എൽ.ഡി.എഫ് ബി.ജെ.പിയെ സഹായിക്കാനുമാണ് ധാരണയെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ നിഷേധിച്ച് പ്രതികരിക്കുകയായിരുന്നു കോടിയേരി.

ആർ.എസ് എസുമായി ഒരു തരത്തിലുമുള്ള ബന്ധവും സ്ഥാപിക്കാൻ സി.പി.എം ആഗ്രഹിക്കുന്നില്ല. കോന്നിയിൽ ശബരിമല കർമസമിതി വഴി ബി.ജെ.പിയുമായി വോട്ടു കച്ചവടം നടത്തുന്നതിന്റെ ജാള്യതയിലാണ് എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിരന്തരം ആർ.എസ്.എസിന്റെ അതേ നിലപാട് സ്വീകരിക്കുന്ന ശശി തരൂരിനെ പുറത്താക്കാൻ മുല്ലപ്പള്ളി തയ്യാറാകാത്തത് എന്തു കൊണ്ടാണ്?. മുല്ലപ്പള്ളി ആദ്യം തരൂരിനെ പുറത്താക്കട്ടെ. കോൺഗ്രസിന്റെ നിലപാടാണ് തരൂർ ഉയർത്തിപ്പിടിച്ചതെന്ന് പറയാൻ മുല്ലപ്പള്ളി തയ്യാറുണ്ടോയെന്നും കോടിയേരി ചോദിച്ചു.

Tags:    

Similar News