കൊച്ചി മെട്രോ:ട്രെയിന്‍ സര്‍വ്വീസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചു

തിങ്കള്‍ മുതല്‍ ശനി വരെ 9.20 മിനിറ്റ് ഇടവിട്ടായിരിക്കും ട്രെയിന്‍ സര്‍വ്വീസ്. ഞായറാഴ്ചകളില്‍ 12 മിനിറ്റ് ഇടവിട്ടാണ് സര്‍വ്വീസ്. പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല

Update: 2022-01-27 06:41 GMT

കൊച്ചി: കൊച്ചി മെട്രോ ഇന്ന് മുതല്‍ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം താല്‍ക്കാലികമായി വര്‍ധിപ്പിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ 9.20 മിനിറ്റ് ഇടവിട്ടായിരിക്കും ട്രെയിന്‍ സര്‍വ്വീസ്. ഞായറാഴ്ചകളില്‍ 12 മിനിറ്റ് ഇടവിട്ടാണ് സര്‍വ്വീസ്. പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ആറു മണി മുതല്‍ വൈകിട്ട് 10.30 വരെ സര്‍വ്വീസ് ഉണ്ടാകും.ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10.30 വരെയാണ് സര്‍വ്വീസ് നടത്തുകയെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News