കൊച്ചിയില്‍ ചെരിപ്പ് കടയില്‍ തീപിടുത്തം

തോപ്പുംപടി മാര്‍സണ്‍ എന്ന ചെരിപ്പ് കടയിലാണ്തീപിടുത്തമുണ്ടായത്.ഉച്ചയോടെയാണ് സംഭവം.കടയുടെ ഗോഡൗണിലാണ് ആദ്യം തീപിടുത്തമുണ്ടായത്. സംഭവത്തെ തുടന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നായെത്തിയ ഒമ്പത് അഗ്നിശമന സേനാ യൂനിറ്റുകളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം നടത്തിവരികയാണ്

Update: 2019-07-07 08:58 GMT

കൊച്ചി: കൊച്ചി തോപ്പുംപടിയില്‍ ചെരിപ്പ് കടയില്‍ തീപിടുത്തം. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം നടക്കുന്നു. തോപ്പുംപടി മാര്‍സണ്‍ എന്ന ചെരിപ്പു കടയിലാണ് തീപിടുത്തമൂണ്ടായത്.ഉച്ചയോടെയാണ് സംഭവം.കടയുടെ ഗോഡൗണിലാണ് ആദ്യം തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നായെത്തിയ ഒമ്പത് അഗ്‌നിശമന സേനാ യൂനിറ്റുകളുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ട് കഠിന പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.ചെരിപ്പ്,ബാഗ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമാണിത്.ഗോഡൗണിലും വില്‍പനയ്ക്കുള്ള ചെരിപ്പുകളും ബാഗുകളുമാണുളളത്.അഗ്‌നിശമനസേയുടെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

Tags:    

Similar News