മെട്രോ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം മികവുറ്റതാക്കാന്‍ ഇന്റലിജന്റ് സിപിഎസ് ഡാറ്റ അനലറ്റിക് പ്ലാറ്റ്‌ഫോമുമായി കൊച്ചി മെട്രോ ലിമിറ്റഡ്

നിര്‍മിത ബുദ്ധിയും യന്ത്ര പഠനവും ഡാറ്റ അനലറ്റിക് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി വിവരശേഖരണത്തിലൂടെ മികച്ച മെട്രോ സിറ്റിയായി നഗരത്തെ ഉയര്‍ത്തുന്നതിനാണ് ഇന്റലിജന്റ് സിപിഎസ് ഡാറ്റ അനലറ്റിക് പ്ലാറ്റ്‌ഫോമിലൂടെ ഉദ്ദേശിക്കുന്നത്

Update: 2019-02-21 09:05 GMT

കൊച്ചി: മെട്രോ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം മികവുറ്റതാക്കുന്നതിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍)ന്റെ നേതൃത്വത്തിലുള്ള ഇന്റലിജന്റ് സിപിഎസ് ഡാറ്റ അനലറ്റിക് പ്ലാറ്റ്‌ഫോമിന് തുടക്കമായി.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപി എംപി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. നിര്‍മിത ബുദ്ധിയും യന്ത്ര പഠനവും ഡാറ്റ അനലറ്റിക് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി വിവരശേഖരണത്തിലൂടെ മികച്ച മെട്രോ സിറ്റിയായി നഗരത്തെ ഉയര്‍ത്തുന്നതിനാണ് ഇന്റലിജന്റ് സിപിഎസ് ഡാറ്റ അനലറ്റിക് പ്ലാറ്റ്‌ഫോമിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യ ഗവണ്മെന്റന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ്, രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി, തൃശൂര്‍ ജ്യോതി എഞ്ചിനിയറിങ് കോളജ് എന്നിവയുടെ സഹകരണത്തോടെ തുടങ്ങുന്ന പദ്ധതിക്കാണ് കെഎംആര്‍എല്‍ ആസ്ഥാനത്ത് തുടക്കമായത്. ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി രാജ്യത്ത് പൊതുഗതാഗത മേഖലയില്‍ നടപ്പിലാക്കുന്നത്. ഓണ്‍ലൈന്‍, മറ്റ് സ്വകാര്യ ടാക്‌സി സര്‍വീസുകള്‍ എന്നിവയും പാര്‍ക്കിങും ഈ സംയോജിത വിവര ചട്ടക്കൂടിനുള്ളില്‍ കൊണ്ടുവരികയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ശാസ്ത്ര സാങ്കേതിക വകുപ്പ് 25 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഡോ. വിനീത് രജത് ലാല്‍, ഡോ. സ്മിനു ഇസുദ്ദീന്‍, ബിനു അയ്യപ്പന്‍ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. കൊച്ചി നഗരത്തില്‍ സുഗമമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന് നൂതനമായ ഡാറ്റ അനലറ്റിക് പ്ലാറ്റ്‌ഫോം തയ്യാറാക്കുകയാണ് ഉദ്ദേശിക്കുന്നത്. മറ്റ് നഗരങ്ങള്‍ക്ക് പകര്‍ത്താവുന്ന സംവിധാനങ്ങളും വിശകലനം ചെയ്യും. മെട്രോ റെയില്‍, ജലമെട്രോ, ബസ്, ഓട്ടോറിക്ഷ ശൃംഖലകള്‍ എന്നിവ കേന്ദ്രീകരിച്ചും വിവര ശേഖരണം നടത്തും. സ്വകാര്യതയും സുരക്ഷിതത്വവും മുന്‍നിര്‍ത്തിയായിരിക്കും വിവരശേഖരണം. ഇവ ഉപയോഗപ്പെടുത്തി കെഎംആര്‍എല്‍ നിലവിലെയും ഭാവിയിലേക്കുള്ളതുമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ജനങ്ങളുടെ പൊതുഗതാഗത യാത്ര മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്. സ്വകാര്യതയും സുരക്ഷിതത്വവും മുന്‍നിര്‍ത്തിയായിരിക്കും വിവരശേഖരണം. ഇവ ഉപയോഗപ്പെടുത്തി കെഎംആര്‍എല്‍ നിലവിലെയും ഭാവിയിലേക്കുള്ളതുമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ജനങ്ങളുടെ പൊതുഗതാഗത യാത്ര മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Tags:    

Similar News