
കോട്ടയം: പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്മക്കളെയും കാണാനില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജന്, മക്കളായ അമലയ,അമയ എന്നിവരെയാണ് കാണാതായത്.പോലിസിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് യുവതിയെയും മക്കളെയും കാണാതെയായത്.
ഭര്‍തൃമാതാവിന്റെ പീഡനം ഇനി സഹിക്കാന്‍ കഴില്ലെന്നും 50 ലക്ഷം രൂപ ഭര്‍തൃ വീട്ടുകാരില്‍ നിന്നും വാങ്ങി നല്‍കാമെന്ന ഉറപ്പ് പൊലിസ് പാലിച്ചില്ലെന്നും പോസ്റ്റ്. ഭര്‍തൃ വീട്ടുകാര്‍ക്കെതിരേ നേരത്തെ പരാതി നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാണാതായ് പെണ്‍കുട്ടികള്‍ക്ക് 13ഉം 14ഉം പ്രായമാണുള്ളത്. ഇവര്‍ക്ക് ഒരു മകന് കൂടി ഉണ്ട്. എന്നാല്‍ നേരത്തെ പരാതി ലഭിച്ചപ്പോള്‍ തന്നെ ഇവരുടെ വിഷയത്തില്‍ ഇടപെട്ട് പണം സംബന്ധിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ചെന്നാണ് പോലിസ് പറയുന്നത്.