തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ തുടരുകയാണ്. മരങ്ങള്‍ കട പുഴകി വീഴുന്നത് യാത്രക്കാരെ ബാധിച്ചു. കോഴിക്കോട് കല്ലായി ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താളം തെറ്റി. ഇന്നലെയും ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണ് അപകടമുണ്ടായിരുന്നു.
പല ട്രെയിനുകളും നിലവില്‍ ഒരു മണിക്കൂറിലധികം വൈകിയാണ് ഓടുന്നുത്. തിരുവനന്തപുരം-മംഗലാപുരം വന്ദേഭരത് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 5 മിനുട്ട് നേരം വൈകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെടേണ്ട ട്രെയിന്‍ 5.10 നായിരിക്കും പുറപ്പെടുക. കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ (06032) ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. കണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ മൂന്ന് മണിക്കൂര്‍വൈകിയോടുന്നു. പരശുറാം എക്‌സ്പ്രസ് (16649) 2.50 മണിക്കൂറാണ് വൈകിയോടുന്നത്. നേത്രാവതി എക്‌സ്പ്രസും (16345) മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസും നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്സ്പ്രസും കൃത്യസമയത്തു തന്നെ പുറപ്പെടുവെന്നും റെയില്‍വേ അറിയിച്ചു.